പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

Monday 20 August 2012

എത്യോപിയ പറയുന്നത് ......


ചേതോഹരമായ ഒരു പാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഒളിമ്പിക്സ് വിട പറഞ്ഞത്.. അമേരിക്കയുടെയും  ഫെല്‍പ്സിന്റെയും ഉസൈന്‍ ബോള്‍ട്ടിന്‍റെയും ഒക്കെ കുതിപ്പുകള്‍ക്കിടയില്‍ ലോകം ശ്രദ്ധിച്ച മറ്റൊരു സുവര്‍ണ്ണ നേട്ടമുണ്ടായിരുന്നു .

ദീര്‍ഘ ദൂര ഓട്ടങ്ങള്‍ പൊതുവേ ഒളിമ്പിക്സിലെ ഒരു ആകര്‍ഷക  ഇനമല്ല.. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഏതാണ്ട് കുത്തകയാക്കി വച്ചിരിക്കുന്ന ഇനങ്ങളാണവ.. അയ്യായിരം  മീറ്റര്‍ ഓട്ടത്തില്‍  വനിതകളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണമണിഞ്ഞ മെസ്സെര്‍ട്ട് ഡെഫാര്‍ (Meseret Defar) പക്ഷെ ആ ഇനത്തിന് സാധാരണ ലഭിക്കുന്നതിലും അധികം മാധ്യമ ശ്രദ്ധ നേടി.. സ്വര്‍ണ്ണ നേട്ടത്തിനു ശേഷം ജേര്‍സിക്കുള്ളില്‍ നിന്ന് കന്യാമറിയത്തിന്റെ ഒരു ചിത്രമെടുത്തു ഉയര്‍ത്തിക്കാണിച്ചു പോട്ടിക്കരഞ്ഞാണ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നത് .  ആ ചിത്രം പിന്നെ ഈ ഒളിമ്പിക്സിന്റെ ഓര്‍മ്മചിത്രങ്ങളില്‍ ഒന്നായി മാറി..




എങ്കിലും പിന്നീടവര്‍ പറഞ്ഞ വാചകങ്ങള്‍ക്ക്
അധികം മാധ്യമങ്ങളും അര്‍ഹിക്കുന്ന  പ്രാധാന്യം കൊടുത്തു കണ്ടില്ല .

Sunday 5 August 2012

പൊതു ഇടം നഷ്ട്ടപ്പെടുന്ന കുട്ടികള്‍ ..

ഇതെന്റെ ആകുലതകളാണ്..

കൂടുതല്‍ കൂടുതല്‍ മതവല്‍ക്കരിക്കപ്പെടുന്ന ഒരു 'മതേതര ജനാധിപത്യ' രാഷ്ട്രത്തിലെ നിസ്സഹായനായ ഒരു പുല്‍ക്കൊടിയുടെ ആകുലതകള്‍

സ്ഥാനവും പദവിയും സ്ഥാപനങ്ങളും  തുടങ്ങി പ്രണയവും സൗഹൃദവും ചിന്തകളും വരെ മതത്തിന്റെ പേരില്‍ പങ്കു വെക്കപ്പെടുന്ന ആസുര വര്‍ത്തമാനത്തിന്റെ നേരറിവുകളില്‍  ശ്വാസം മുട്ടുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചില ചോദ്യങ്ങള്‍ ..

എന്തിലും ഏതിലും 'സാമുദായിക സന്തുലിതത്വം' തിരയുന്ന നവ മാധ്യമങ്ങളുടെ പിടിയില്‍ വിചാരങ്ങളെ പണയപ്പെടുത്താതിരിക്കാനൊരു കരുതല്‍ ..

ഭാവി കൂടുതല്‍ ഇരുണ്ടതാകുമോ???

അപരിചിതത്വവും പരസ്പരം അറിയായ്കയുമാണ് വ്യക്തികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് എന്ന് വായിച്ചതോര്‍ക്കുന്നു . പുതുതായി ജോലി ചെയ്യാന്‍ പോകുന്ന ഓഫീസിലെ സഹപ്രവര്‍ത്തകരോട് ആദ്യ ദിനങ്ങളിലുണ്ടാകുന്ന അകല്‍ച്ച ഈ പ്രസ്താവന ശരി വെക്കുന്നു..

പരസ്പരം അറിയാതെ അവരവരുടെ മതങ്ങളുടെ , ആശയങ്ങളുടെ തുരുത്തുകളില്‍ ഒതുങ്ങി കഴിയുമ്പോള്‍ ഇനിയും അകലില്ലേ നമ്മള്‍  ..

വളര്‍ച്ചയുടെ നിര്‍ണ്ണായക കാലയളവില്‍ നമുക്കൊരു
Related Posts Plugin for WordPress, Blogger...